1971 · song 1

Apaarasundara Neelaakaasham

From Vithukal

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

അപാരസുന്ദര നീലാകാശം അനന്തതേ നിന്‍ മഹാസമുദ്രം അപാരസുന്ദര നീലാകാശം ഊഴിയും സൂര്യനും വാ‍ര്‍മതിയും - ഇതില്‍  ഉയര്‍ന്നു നീന്തും ഹംസങ്ങള്‍ ആയിരമായിരം താരാഗണങ്ങള്‍  അലകളിലുലയും വെണ്‍നുരകള്‍ അപാരസുന്ദര നീലാകാശം അനാദികാലം മുതലേ ഈ അജ്ഞാത കാമുകനകലേ ഏകാന്തതയുടെ മൌനഗാനമായ് ഏതോ കാമുകിയെ കാത്തിരിപ്പൂ അപാരസുന്ദര നീലാകാശം പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ് സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍  കദനക്കണ്ണീരൊഴുക്കുന്നൂ അപാരസുന്ദര നീലാകാശം അനന്തതേ നിന്‍ മഹാസമുദ്രം അപാരസുന്ദര നീലാകാശം

Published by the catalogue editor. Rights remain with the original creators.