Vimochanasamaram poster

1971 · song 4

Neelanilaavin Paalkkadalil

Credits

Singer
S Janaki Rangarajan
Lyricist
PN Dev
Composer
MB Sreenivasan

Lyrics

നീലനിലാവിൻ പാൽക്കടലിൽ  നീണ്ട കിനാവിൻ കളിയോടത്തിൽ  രാത്രിയിൽ ഇന്നലെ രാത്രിയിൽ  തേടി അലഞ്ഞു ഞാൻ - നിന്നെ തേടി അലഞ്ഞു ഞാൻ  ഓഹൊ - പകർന്നു തന്നു ജീവിതമധുരം  പകർന്നു തന്നു നീ - പകർന്നു തന്നു നീ മധുരം പകർന്നു തന്നു നീ പൊടിമീൻ നിരകളുറങ്ങുമ്പോൾ  തിരമാലകളുമുറങ്ങുമ്പോൾ  തുഴഞ്ഞു പോയ്‌ നാമാരും കാണാതെ  ഏഴാംകടലകലെ -.നാം ഏഴാംകടലകലെ ഓഹൊ - പകർന്നു തന്നു ജീവിതമധുരം  പകർന്നു തന്നു നീ - പകർന്നു തന്നു നീ മധുരം പകർന്നു തന്നു നീ ഏഴു കടലിനും അക്കരെ നിൽക്കും അഴകിന്നരമനയിൽ  വസന്ത കന്യകൾ എതിരേൽക്കുന്നു പൂത്താലവുമായി  പുതു പൂത്താലവുമായി  നീല നിലാവിൻ പാൽക്കടലിൽ  നീണ്ട കിനാവിൻ കളിയോടത്തിൽ  രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ  നിന്നെ തേടി അലഞ്ഞു ഞാൻ

Published by the catalogue editor. Rights remain with the original creators.