1971 · song 3
Ekaantha Jeevanil
Credits
- Singer
-
KJ Yesudas
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ
കൽപനാനന്ദനത്തിൽ ആരാമനർത്തകി
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ
സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ
വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ
വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
കാലത്തിൻ മരുഭൂവിൽ കൊച്ചുകുടിലിൽ നിന്റെ
കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു
നിദ്രയില്ലാതെയാത്മാവുഴറുന്ന രാവില്‍ നിന്റെ
ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ
കൽപനാനന്ദനത്തിൽ ആരാമനർത്തകി
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
Published by the catalogue editor. Rights remain with the original creators.