Vilakku Vangiya Veena poster

1971 · song 1

Aval Chirichal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

അവൾ ചിരിച്ചാൽ മുത്തു ചിതറും  ആ മുത്തോ നക്ഷത്രമാകും  അതു കണ്ടാൽ കരളിൽ കൊണ്ടാൽ  ഏതു പകലും രാത്രിയാകും  ആ നക്ഷത്രരത്നങ്ങൾ വാരിയണിഞ്ഞാൽ  ആകാശമാകും  അവൾ ചിരിച്ചാൽ മുത്തു ചിതറും  ആ മുത്തോ നക്ഷത്രമാകും  വാനവും ഭൂമിയും കപ്പം കൊടുക്കും  വരവർണ്ണിനിയല്ലേ - അവളൊരു  വരവർണ്ണിനിയല്ലേ  വാർമഴവില്ലിന്നേഴു നിറങ്ങൾ  പകർന്നതവളല്ലേ - നിറങ്ങൾ  പകർന്നതവളല്ലേ   അവൾ നടന്നാൽ ഭൂമി തരിക്കും  ആ കുളിരിൽ പൂക്കൾ വിടരും  അതു കണ്ടാൽ കരളിൽ കൊണ്ടാൽ  ഏതു മുള്ളും പൂമുല്ലയാകും  ആ നവമാലികകൾ വാരിയണിഞ്ഞാൽ  ആരാമമാകും അവൾ നടന്നാൽ ഭൂമി തരിക്കും  ആ കുളിരിൽ പൂക്കൾ വിടരും  വാസന്തദേവിക്കു വരം കൊടുക്കും  മാലാഖയല്ലേ - അവളൊരു  മാലാഖയല്ലേ  വാടാമലരിൽ മായാഗന്ധം  ചൂടിയതവളല്ലേ - ഗന്ധം  ചൂടിയതവളല്ലേ അവൾ ചിരിച്ചാൽ മുത്തു ചിതറും  ആ മുത്തോ നക്ഷത്രമാകും  അവൾ നടന്നാൽ ഭൂമി തരിക്കും  ആ കുളിരിൽ പൂക്കൾ വിടരും ആ കുളിരിൽ പൂക്കൾ വിടരും

Published by the catalogue editor. Rights remain with the original creators.