1971 · song 5

Kiliye Kiliye

From Ummachu

Credits

Singer
B Vasantha
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കിളിയേ കിളിയേ..  കിളിയേ കിളിയേ - ഉണ്ടോ സ്വാദുണ്ടോ പേരക്കായക്കു സ്വാദുണ്ടോ - എന്റെ പേരക്കായക്കു സ്വാദുണ്ടോ (കിളിയേ...) വീരാളിപ്പട്ടുടുത്ത്..  വീരാളിപ്പട്ടുടുത്ത് കാലത്തേ വെളുപ്പിനു വിരുന്നുണ്ണാൻ നീ വായോ (2) വീട്ടിലെ പൂച്ചക്ക് കാനേത്ത് കാട്ടിലെ മുല്ലയ്ക്കു കാതുകുത്ത് കാട്ടിലെ മുല്ലയ്ക്ക് കാതുകുത്ത് പെരുന്നാളും വന്നു കുരുവീ ഇളംകുരുവീ വയലേലകളിൽ നെല്ലുണ്ടോ - എൻ വയലേലകളിൽ നെല്ലുണ്ടോ കാരയ്ക്കാപ്പഴം തരാം കാട്ടിലെ തേനും തരാം കിളിച്ചുണ്ടൻ മാങ്ങ തരാം ഇന്നെന്റെ വീട്ടിലു വിരുന്നൂട്ട് കുന്നിക്കുരുവിന്റെ കണ്ണെഴുത്ത് കുന്നിക്കുരുവിന്റെ കണ്ണെഴുത്ത് (കിളിയേ...)

Published by the catalogue editor. Rights remain with the original creators.