1971 · song 5

Thettu Thettu Ithu

From Thettu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

തെറ്റ് - തെറ്റ് ഇത് തുടങ്ങിയതെന്നോ എവിടെയോ  യഹോവയുടെ ശില്പശാലയിലോ  ഏദന്‍ തോട്ടത്തിലോ (തെറ്റ്.. ) മഗ്ദലനയിലെ തെരുവില്‍ വച്ചോ  മാലിനീതടത്തില്‍ വച്ചോ  മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ  മാദക മധുപാത്രം നല്‍കി - കയ്യില്‍  മാദക മധുപാത്രം നല്‍കി  ആ തെറ്റ് ജയിക്കുന്നു - ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്.. ) കല്പതരുലതാ ഗൃഹത്തില്‍ വച്ചോ  കാളിന്ദി സരസ്സില്‍ വച്ചോ  കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ  കൈവിരലടയാളം നല്‍കി - മാറില്‍  കൈവിരലടയാളം നല്‍കി  ആ തെറ്റ് ജയിക്കുന്നു - ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്.. )

Published by the catalogue editor. Rights remain with the original creators.