1971 · song 4

Palliyaramana

From Thettu

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ആ.....  പള്ളിയരമന വെള്ളിയരമനയില്‍  പൊന്നു കൊണ്ടൊരാള്‍ രൂപം ചിത്രമണിയറ മുത്തുമണിയറയില്‍  ശില്പി തീര്‍ത്തൊരാള്‍ രൂപം - സ്വപ്ന ശില്പി തീര്‍ത്തൊരാള്‍ രൂപം (പള്ളിയരമന.. ) ഞാനതിന്റെ നീലക്കണ്ണുകളില്‍ കണ്ടു ദാഹമായ ദാഹങ്ങള്‍  ആ ദാഹം ആ രൂപം ആ നോട്ടം ആപാദചൂഡം ചാര്‍ത്തിച്ചു - എന്നെ നാണമെന്നൊരാഭരണം ആഹഹാ ആഹഹാ...ആ  (പള്ളിയരമന.. ) ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ മോഹമായ മോഹങ്ങള്‍ ആ മോഹം ആ സ്നേഹം ആ മൌനം ആത്മാവിനുള്ളില്‍ പകരുന്നൂ - ഇന്നും പ്രേമമെന്ന തിരുമധുരം  ആഹഹാ ആഹഹാ...ആ  (പള്ളിയരമന.. )

Published by the catalogue editor. Rights remain with the original creators.