1971 · song 3

Nadannal Neeyoru

From Thettu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

നടന്നാൽ നീയൊരു സ്വർണ്ണഹംസം  പൂത്തുവിടർന്നാൽ നീയൊരു പാരിജാതം നിറച്ചാൽ നീയൊരു പാനപാത്രം അടുത്തിരുന്നാൽ നീയൊരു രോമഹർഷം  (നടന്നാൽ.. ) കിടന്നാൽ കട്ടിൽ നിറയും ഈ മുടിയിൽ കൈവിരലോടുമ്പോൾ - എൻ  കൈ വിരലോടുമ്പോൾ  മധുരാംഗീ നീയണിയുന്നതേതൊരു മദനപരാഗം  മദന പുഷ്പപരാഗം (നടന്നാൽ.. ) തൊടുമ്പോൾ നാണം പൊതിയും  ഈ തളിർമെയ് മടിയിലിരുത്തുമ്പോൾ - ഞാൻ മടിയിലിരുത്തുമ്പോൾ  മദിരാക്ഷീ നീ പകരുന്നതേതൊരു മധുരവികാരം  മധുര മൃദുവികാരം (നടന്നാൽ.. )

Published by the catalogue editor. Rights remain with the original creators.