1971 · song 2

Kunnumpurathoru Minnalaattam

From Thettu

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

കുന്നുമ്പുറത്തൊരു മിന്നലാട്ടം കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് കുന്നത്തെ തേവരോ അമ്പിളിമാമനോ കുഞ്ഞിന്റച്ഛനോ ആരാരോ (കുന്നുമ്പുറത്തൊരു.. ) കുന്നത്തെ തേവരാണെങ്കിൽ കണ്ടാൽ കണ്ടെന്നുപോലും നടിക്കൂല്ലാ കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും കണ്ണേലൊന്നു തുറക്കൂല്ലാ കണ്ണേലൊന്നു തുറക്കൂല്ലാ (കുന്നുമ്പുറത്തൊരു.. ) അമ്പിളിമാമനാണെങ്കിൽ കണ്ടാൽ അമ്മിണിക്കുഞ്ഞിനെയറിയൂല്ലാ പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും നേരം വെളുക്കുമ്പോ കാണൂല്ലാ നേരം വെളുക്കുമ്പോ കാണൂല്ലാ (കുന്നുമ്പുറത്തൊരു.. ) കുഞ്ഞിന്റെയച്ഛനാണെങ്കിൽ അയ്യാ കുഞ്ഞിനെ താഴത്തു നിർത്തൂല്ലാ പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും വന്നാലൊരിക്കലും പോകൂല്ലാ വന്നാലൊരിക്കലും പോകൂല്ലാ (കുന്നുമ്പുറത്തൊരു.. )

Published by the catalogue editor. Rights remain with the original creators.