1971 · song 1

Inakkam Pinakkam

From Thettu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഇണക്കം പിണക്കം ഇതു മനുഷ്യകഥയുടെ ചുരുക്കം ഒരുക്കം മുടക്കം ഇത് പ്രണയകഥയുടെ  തുടക്കം (ഇണക്കം..) ഋതുക്കൾ വരും മടങ്ങും - മുത്തു വിതയ്ക്കും തിരിച്ചെടുക്കും (2) വിരിയും പുഷ്പം കൊഴിയും അതിൻ സുഗന്ധം കൊണ്ടു നിറയും (2) ആ സുഗന്ധം നിലനിൽക്കും ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം..) ചിരിക്കും വിധി ചിരിക്കും - ദൈവം ഉറക്കം നടിച്ചിരിക്കും (2) ജനിക്കും സ്വപ്നം മരിക്കും അതിൻ മധുരം കൊണ്ട് നിറയും (2) ആ മധുരം നിലനിൽക്കും ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം..)

Published by the catalogue editor. Rights remain with the original creators.