Thapaswini poster

1971 · song 2

Kadalinu Thee Pidikkunnu

From Thapaswini

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കടലിനു തീപിടിക്കുന്നു കാറ്റിനു പേ പിടിക്കുന്നു വികാര വിവശയായ്‌ വിരഹിണി സന്ധ്യ വീണ വായിക്കുന്നു  കടലിനു തീപിടിക്കുന്നു സന്ധ്യേ മദലാലസയാം സന്ധ്യേ ഒരു കൈ കൊണ്ടു നീ പിരിയും പകലിനു തിലകം ചാർത്തുന്നു - പൂം തിലകം ചാർത്തുന്നു മറുകൈ കൊണ്ടു നീ അണയും രാത്രിയെ അരികിൽ ചേർക്കുന്നു ശാപം - യുഗങ്ങൾതൻ ശാപം നിന്നെ  കാപാലികയാക്കീ (കടലിനു) കടലിനു തീപിടിക്കുന്നു സന്ധ്യേ അഭിസാരികയാം സന്ധ്യേ ഒരു മിഴികൊണ്ടു നീ മറയും  സൂര്യനോടരുതെന്നോതുന്നു പോകരുതെന്നോതുന്നു  മറുമിഴി കൊണ്ടു നീ ഉദിക്കും ചന്ദ്രനെ ഒളിയമ്പെയ്യുന്നു പാപം - നീ ചെയ്ത പാപം നിന്നെ  കാപാലികയാക്കീ  (കടലിനു..)

Published by the catalogue editor. Rights remain with the original creators.