1971 · song 2

Omalaale Kandu Njan

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ  ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ   നാലുനിലപന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി (2) ഏകയായി രാഗലോലയായി എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു (2) കുണുങ്ങിനിന്നു - മുന്നിൽ കുണുങ്ങിനിന്നു ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ   ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ (2) താളമാണവൾ ജീവരാഗമാണവൾ താലിചാർത്തും ഞാനവൾക്കീ നീലരാവിൽ (2) താലിചാർത്തും - ഞാനീ നീലരാവിൽ   ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ  ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

Published by the catalogue editor. Rights remain with the original creators.