1971 · song 1
Mandachaare Mottathalaya
Credits
- Singer
- P Madhuri P Susheeladevi
- Lyricist
- Yusufali Kecheri
- Composer
- G Devarajan
Lyrics
മണ്ടച്ചാരേ ! മൊട്ടത്തലയാ !
മണ്ടച്ചാരേ മൊട്ടത്തലയില്
കണ്ടം വെയ്ക്കാറായല്ലോ
ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി
കണ്ണില് കത്തിയെരിഞ്ഞല്ലോ
(മണ്ടച്ചാരേ...)
നാട്ടിലൊരാളും കേൾക്കണ്ടാ
നാണക്കേടിതു പറയണ്ടാ
കൈവിട്ടെങ്ങും കളയണ്ടാ
കൈയ്യില് കിട്ടിയ സമ്മാനം
സമ്മാനം സമ്മാനം സമ്മാനം
(മണ്ടച്ചാരേ...)
കിട്ടാനുള്ളത് കിട്ടീല്ലേ
മുട്ടായിപ്പൊതി കിട്ടീല്ലേ
നൊട്ടി നുണഞ്ഞു നടന്നാട്ടേ
വെക്കം വഞ്ചി തൊഴഞ്ഞാട്ടേ
തൊഴഞ്ഞാട്ടേ തൊഴഞ്ഞാട്ടേ തൊഴഞ്ഞാട്ടേ
(മണ്ടച്ചാരേ...)
മൂക്കത്തരിശം വരണൊണ്ട്
മൂപ്പനു ഹാലിളകുന്നൊണ്ട്
പുക്കാറാണിനി നിൽക്കണ്ടാ
മക്കാറാക്കാൻ നോക്കണ്ടാ
നോക്കണ്ടാ നോക്കണ്ടാ നോക്കണ്ടാ
മണ്ടച്ചാരേ മൊട്ടത്തലയില്
കണ്ടം വെയ്ക്കാറായല്ലോ
ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി
കണ്ണില് കത്തിയെരിഞ്ഞല്ലോ
മണ്ടച്ചാരേ...മൊട്ടത്തലയാ
Published by the catalogue editor. Rights remain with the original creators.