1971 · song 3

Rahasyam Ithu Rahasyam

From Siksha

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

രഹസ്യം ഇതുരഹസ്യം അനുരാഗകഥയിലെ ഒരുനായികയുടെ രഹസ്യം പ്രേമരഹസ്യം (രഹസ്യം...) ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ് ഒരുനാള്‍ അന്നൊരുനാള്‍ കാറ്റുവന്നൊരുമ്മകൊടുത്തൂ കാട്ടുപൂവിന്‍ കവിളുതുടുത്തൂ ആ പൂവെടുത്തവളൊളിച്ചുവച്ചൂ കാമുകന്‍ വന്നതു കണ്ടുപിടിച്ചൂ കാമുകി പൊട്ടിച്ചിരിച്ചൂ ആ ചിരി ചിറകുവിതിര്‍ത്തപ്പോള്‍ ആദ്യത്തെ പൂക്കാലമുണ്ടായി (രഹസ്യം...) ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ് ഒരുനാള്‍ പിന്നൊരുനാള്‍ കന്നിരാത്രി കതകുതുറന്നു മണ്ണിലാകെ കുളിരുപടര്‍ന്നു ആ കുളിരെടുത്തവളൊളിച്ചു വച്ചു കാമുകന്‍ വന്നതു പങ്കിട്ടെടുത്തു കാമുകി കോരിത്തരിച്ചൂ ആ കുളിരമൃതു ചൊരിഞ്ഞപ്പോള്‍ ആദ്യത്തെ പൂനിലാവുണ്ടായി (രഹസ്യം...)

Published by the catalogue editor. Rights remain with the original creators.