1971 · song 6

Uthishtatha Jaagratha

From Sarasayya

Credits

Singer
P Madhuri MG Radhakrishnan
Lyricist
Vayalar
Composer
G Devarajan

Lyrics

ഉത്തിഷ്ഠതാ.. ജാഗ്രതാ.. പ്രാപ്യവരാൻ നിബോധതാ.. ശാരികേ ശാരികേ സിന്ധുഗംഗാനദീ- തീരം വളർത്തിയ ഗന്ധർവ ഗായികേ.. ഗന്ധർവ ഗായികേ.. പാടുക നീ ഈ പുരുഷാന്തരത്തിലെ ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ.. സൂര്യഗായത്രികൾ സൂര്യഗായത്രികൾ പണ്ടു നിൻ സംഗീത തീർത്ഥക്കരകളിൽ പർണ്ണകുടീരങ്ങൾ നിർമ്മിച്ചിരുന്നവർ.. നിർമ്മിച്ചിരുന്നവർ.. അദ്വൈതസാരം മുളയ്ക്കുവാൻ ഈ മണ്ണിൽ തത്വമസിയുടെ വിത്തു വിതച്ചവർ.. മുത്തു വിതച്ചവർ മുത്തു വിതച്ചവർ മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളിൽ.. യുഗശ്മശാനങ്ങളിൽ.. സത്യധർമ്മങ്ങൾ മുറിവേറ്റു വീഴുന്നു യുദ്ധപ്പറമ്പിലെ ഈ ശരശയ്യയിൽ.. ഈ ശരശയ്യയിൽ ഈ ശരശയ്യയിൽ ശാരികേ ശാരികേ സിന്ധുഗംഗാനദീ- തീരം വളർത്തിയ ഗന്ധർവ ഗായികേ.. പാടുക നീ ഈ പുരുഷാന്തരത്തിലെ ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ.. വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സിൽ വീണ്ടും കവചം ധരിക്കട്ടെ ഭാരതം.. ഉണരട്ടെ ഭാരതം.. വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം.. ഉണരട്ടെ ഭാരതം.. ഉത്തിഷ്ഠതാ.. ജാഗ്രതാ.. പ്രാപ്യവരാൻ നിബോധതാ..

Published by the catalogue editor. Rights remain with the original creators.