1971 · song 4

Neelaambarame

From Sarasayya

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

നീലാംബരമേ - താരാപഥമേ ഭൂമിയിൽ ഞങ്ങൾക്കു ദുഃഖങ്ങൾ നൽകിയ ദൈവമിപ്പൊഴും അവിടെയുണ്ടോ അവിടെയുണ്ടോ... (നീലാംബരമേ..) വെള്ളിച്ചൂരലും ചുഴറ്റി വെള്ളത്താടിയും പറത്തി നക്ഷത്രപ്പളുങ്കുകൾ പാകിയ വഴിയിൽ നടക്കാനിറങ്ങാറുണ്ടോ - ദൈവം നടക്കാനിറങ്ങാറുണ്ടോ കണ്ണീരിവിടെ കടലായി - ഞങ്ങൾ  കണ്ടിട്ടൊരുപാടു നാളായി... (നീലാംബരമേ..) എല്ലാ പൂക്കളും വിടർത്തി എല്ലാ മോഹവും ഉണർത്തി കർപ്പൂരവിളക്കുമായ് നിൽക്കുന്ന ഞങ്ങളെ കടക്കണ്ണെറിയാറുണ്ടോ - ദൈവം കടക്കണ്ണെറിയാറുണ്ടോ കണ്ണീരിവിടെ കടലായി - ഞങ്ങൾ കണ്ടിട്ടൊരുപാടു നാളായി.... (നീലാംബരമേ..)

Published by the catalogue editor. Rights remain with the original creators.