1971 · song 3

Mukham Manassinte Kannaadi

From Sarasayya

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മുഖം മനസ്സിന്റെ കണ്ണാടി മന്ദസ്മിതം കിനാവിന്റെ പൂവാടി സ്വരം വികാരത്തിന്‍ തരംഗിണി പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി (മുഖം...) ഈ ഹൃദയമിടിപ്പുകള്‍  അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും  അനുരാഗമന്ത്രങ്ങള്‍  ഏതോ മാസ്മരമാമൊരു ലഹരിയില്‍  എന്നെ മയക്കി അധരപുടങ്ങളില്‍ ഒരു ചുംബനത്തിന്‍ മധുരം നല്‍കിയെന്നെ ഉണര്‍ത്തി ആഹഹാ...... (മുഖം...) ഈ പുതിയ ചിറകുകള്‍ പരസ്പരം പുണരാന്‍ മാറില്‍ മുളയ്ക്കും പ്രണയാഭിലാഷങ്ങള്‍ ഏതോ മദകരമാമൊരു മറവിയില്‍ എന്നെമയക്കീ അപരിചിതങ്ങളാം അനുഭൂതികള്‍തന്‍ ഹരിതദ്വീപിലെന്നെ ഉണര്‍ത്തി ആഹഹാ.... (മുഖം...)

Published by the catalogue editor. Rights remain with the original creators.