Rathrivandi poster

1971 · song 4

Vijanatheerame

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

വിജനതീരമേ... എവിടെ... എവിടെ.. രജതമേഘമേ....എവിടെ....എവിടെ വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയെ മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു മടങ്ങി വന്നൊരെൻ പ്രിയസഖിയെ വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയെ രജത മേഘമേ കണ്ടുവോ നീ രാഗം തീർന്നൊരു വിപഞ്ചികയെ മൃതിയുടെ മാളത്തിൽ വീണു തകർന്നു ചിറകുപോയൊരെൻ രാക്കിളിയെ നീലക്കടലേ നീലക്കടലേ നിനക്കറിയാമോ മത്സഖിയെ പരമശൂന്യതയിലെന്നെ തള്ളീ പറന്നുപോയൊരെൻ പൈങ്കിളിയെ വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയെ മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു മടങ്ങി വന്നൊരെൻ പ്രിയസഖിയെ വിജനതീരമേ കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയെ

Published by the catalogue editor. Rights remain with the original creators.