Rathrivandi poster

1971 · song 3

Vaarmazhavillinte

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ആഹാഹാഹാ ആ..ആ...ആ... വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ കിനാവിൽ ഞാൻ വരിച്ച രാജകുമാരന്റെ കിരീടധാരണമന്നല്ലോ ആ...ആ..ആ... (2) മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിൽ മധുപാനോത്സവമന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ   വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ പുലരൊളി വാനിൽ പൂപ്പന്തലൊരുക്കും മലരുകൾ മണ്ഡപം തീർത്തീടും ആഹാഹാ ആ..ആ.(2) പരിമൃദുപവനൻ പനിനീരു വീശും പരിണയം നടക്കുന്നതന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ   വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോ

Published by the catalogue editor. Rights remain with the original creators.