Rathrivandi poster

1971 · song 2

Poovukal Chirichu

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാ പ്രണയമാലിനി തന്നുടെ കരയിൽ സ്മരണകൾ തളിരിടും വനിയിൽ ഒാ.. പൂർവകാല സ്മരണാവലിയാൽ പൂക്കൾ നുള്ളുകയാണു ഞാൻ ആഹാഹഹാ... ആറുകൾ തെളിഞ്ഞു അരുവികൾ തെളിഞ്ഞു ആകാശമേഘങ്ങൾ നിരന്നൂ ആ...(ആറുകൾ) മുല്ലസായകമുനകൾ തറച്ചു നമ്മൾ മാത്രം വലഞ്ഞൂ  പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു മൈന പാടി മധുകരനിരകൾ  മായാമുരളികയൂതി ആ... അനുരാഗോത്സവ ഗാനമേളയിൽ ആയിരം വാദ്യങ്ങൾ മുഴങ്ങീ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാ

Published by the catalogue editor. Rights remain with the original creators.