1971 · song 5

Poyvaroo Thozhi

From Prapancham

Credits

Singer
LR Eeswari
Lyricist
P Bhaskaran
Composer
Dulalsen

Lyrics

പോയ് വരൂ തോഴീ പ്രാണസഖീ നീ പോയ് വരൂ ജീവസഖി നീ പോയ് വരൂ ഭാവി മുന്നിൽ പൂ വിരിച്ചു പ്രാണസഖീ നീ പോയ് വരൂ ജീവസഖി നീ പോയ് വരൂ കനകരഥമായ് പ്രണയവീഥിയിൽ കാത്തു നില്പൂ കാമുകൻ പ്രാണസഖീ നീ പോയ് വരൂ ജീവസഖി നീ പോയ് വരൂ സ്മരണയുടെ അലയാഴി തന്നിൽ മുങ്ങിയോരെൻ കണ്ണുകൾ നിന്റെ മുന്നിൽ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ ജീവസഖി നീ പോയ് വരൂ കദനം തന്നുടെ ചെളിയിൽ നിന്നും ഹൃദയം നേടിയ മുത്തുകൾ എന്റെ മിഴികൾ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ ജീവസഖി നീ പോയ് വരൂ

Published by the catalogue editor. Rights remain with the original creators.