1971 · song 4

Nee Kanduvo Manohari

From Prapancham

Credits

Singer
LR Eeswari
Lyricist
P Bhaskaran
Composer
Dulalsen

Lyrics

നീ കണ്ടുവോ മനോഹരീ കവിത കവിളിലെഴുതി നിറയെ മധുരയൗവനം നീ കണ്ടുവോ മനോഹരീ സുന്ദരാഭിലാഷകോടികൾ മന്മഥന്റെ നാട്ടുകാരികൾ  സുറുമയെഴുതി നിന്റെ കൺകളിൽ  അമൃതലഹരി വീശി നിന്റെ- അധരമലരുകൾ   നീ കണ്ടുവോ മനോഹരീ കവിത കവിളിലെഴുതി നിറയെ മധുരയൗവനം പുഷ്പമാസമുല്ലവല്ലിയിൽ ചിത്രശലഭമോടിയെത്തിയോ  സ്വപ്നഗാനം മൂളി വന്നുവോ പ്രണയയമുന ഹൃദയമരുവി- ലൊഴുകിയെത്തിയോ  നീ കണ്ടുവോ മനോഹരീ കവിത കവിളിലെഴുതി നിറയെ മധുരയൗവനം

Published by the catalogue editor. Rights remain with the original creators.