1971 · song 3

Mottu Virinjilla

From Prapancham

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Dulalsen

Lyrics

മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ സപ്തവർണ്ണമലർമാലയാലോ ചുണ്ടുകളിൽ പനിനീർപ്പൂ കവിളിണയില്‍ കൈതപ്പൂ‍ കണ്ണിണയിൽ കലഹം മാത്രം ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ മനോഹരീ തുറക്കുമോ  മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ ഇന്നിരവിൽ നിന്നരുകിൽ സ്വപ്നരഥമേറിയേറി വന്നിടും ഞാൻ നിന്നെ കാണാൻ നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ മാരനെയ്ത മലരമ്പു പോൽ ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ മദാലസേ വരുന്നുവോ   മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ

Published by the catalogue editor. Rights remain with the original creators.