Poompatta poster

1971 · song 3

Manathaarileppozhum

From Poompatta

Credits

Singer
P Leela Renuka
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ നിൻ മലർമേനി കാണുമാറാകേണം അഴകേഴും നീലക്കാർവർണ്ണാ നിൻ പൊന്നോടക്കുഴൽ വിളി കേൾക്കുമാറാകേണം (മനതാരിലെപ്പൊഴും..) പൂന്താനം നമ്പൂരി പാനയാൽ കോർത്തൊരു പൂമാല മാറിലണിഞ്ഞവനേ മീൻ തൊട്ടു കൂട്ടിയ ഭട്ടതിരിപ്പാടിന്റെ മിഴി മുന്നിൽ നർത്തനം ചെയ്തവനേ  (മനതാരിലെപ്പൊഴും..) ചേലിൽ ചെറുശ്ശേരി ഗാഥകൾ പാടുമ്പോൾ കോലക്കുഴലൂതി നിന്നവനേ കാൽക്കൽ കുറൂരമ്മ നേദിച്ച പാൽപ്പഴം കൈ നീട്ടി വാ‍ങ്ങിയ തമ്പുരാനേ  (മനതാരിലെപ്പൊഴും..)

Published by the catalogue editor. Rights remain with the original creators.