1971 · song 3
Manmadha Pournami
Credits
- Singer
-
P Susheela
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ - ഈ
ഹൃദയരഞ്ജിനിയാം വീണയിൽ പകരൂ
മദനകല്യാണി രാഗം
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ
പദ്മനാഭപുരത്തിലെ നൃത്തസഭാതലത്തിലെ
കൃഷ്ണശിലാവിഗ്രഹങ്ങൾ
മനസ്സിലെ നവരത്ന വിളക്കിൽ കൊളുത്തീ
മധുരസ്മരണതൻ തിരികൾ - പിന്നെയും
മധുരസ്മരണതൻ തിരികൾ
തിരികൾ തിരികൾ കർപ്പൂരത്തിരികൾ
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ
പുത്തനന്തപ്പുരത്തിലെ സ്വപ്നശയ്യാഗൃഹത്തിലെ
പുഷ്പശര സൗകുമാര്യം
പ്രണയതപസ്വിനിയാം എന്നിൽ വിടർത്തീ
പ്രഥമ ചുംബനപൂക്കൾ - പിന്നെയും
പൂക്കൾ പൂക്കൾ കുങ്കുമപ്പൂക്കൾ
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ - ഈ
ഹൃദയരഞ്ജിനിയാം വീണയിൽ പകരൂ
മദനകല്യാണി രാഗം
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ
Raga: Kalyani
manmadha pourNami manmgalyam chaaRththiya
maaRkazhimaasamae! ee
hrdayaranjaniyaam veeNayil pakaroo
madanakalyaani raagam (manmadha..)
pathmanaabhapuraththile nrththasabhaathalathththile
krishnaSilaa vigrahangaL
manassile navarathnaviLakkil koLuththi
madhurasmaraNathan thirikaL, pinneyum
madhurasmaraNathan thirikaL!
thirikaL,thirikaL,karppoorathirikaL! (manmadha..)
pushpaSarasoukumaaryam
pRaNaya thapaswiniyaam ennil viTaRththil
pRadhhamachumbanappookkaL, pinneyum
pRadhhamachumbanappookkaL, pookkaL pookkaL
kumkuma pookkaL (manmadha)
Published by the catalogue editor. Rights remain with the original creators.