1971 · song 4

Sooryagrahanam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

സൂര്യഗ്രഹണം സൂര്യഗ്രഹണം ഗ്രഹണം കഴിഞ്ഞാൽ അസ്തമനം അസ്തമനം അസ്തമനം  (സൂര്യഗ്രഹണം..) നിത്യപ്രകാശത്തെ കീഴടക്കുന്നു നിഴലിൻ പ്രതികാരം അപമാനിതയായ്‌ പിറകേനടന്നൊരു നിഴലിൻ പ്രതികാരം  (സൂര്യഗ്രഹണം..) നാലുകെട്ടിൽ പൊൻവെയിലിൻ നാലുകെട്ടിൽ നാടുവാണരുളിയ തമ്പുരാനേ നിനക്കെതിരേ ഫണമുയർത്തീ നീ പണ്ടു നോവിച്ച കരിനാഗം അഗ്നിച്ചിറകുള്ള പകലിൻ പൊയ്മുഖം കരിവാളിക്കുന്നു  കദളീവനത്തിൻ ഹൃദയമുരുക്കിയ  കനൽക്കണ്ണടയുന്നു  (സൂര്യഗ്രഹണം..)

Published by the catalogue editor. Rights remain with the original creators.