1971 · song 3

Poonthenaruvi

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം  (പൂന്തേനരുവീ.. ) ഒരു താഴ്വരയിൽ ജനിച്ചൂ - നമ്മൾ ഒരു പൂന്തണലിൽ വളർന്നൂ പൂനിലാവലക്കിയ പുളിയിലക്കരയുള്ള പുടവയുടുത്തു നടന്നു - നമ്മൾ പൂക്കളിറുത്തു നടന്നൂ ഓർമ്മകൾ മരിക്കുമോ - ഓളങ്ങൾ നിലയ്ക്കുമോ ആഹാ ആഹാ ആഹാഹാഹാ ഓഹോ ഓഹോ ഒഹോഹൊഹോ  (പൂന്തേനരുവീ.. ) മടിയിൽ പളുങ്കു കിലുങ്ങീ - നീല മിഴികളിൽ കനവു തിളങ്ങീ കാമിനി മണിമാരിൽ പുളകങ്ങളുണർത്തുന്ന കഥകൾ പറഞ്ഞു മയങ്ങീ - നമ്മൾ കവിതകൾ പാടി മയങ്ങീ ഓർമ്മകൾ മരിക്കുമോ - ഓളങ്ങൾ നിലയ്ക്കുമോ  ആഹാ ആഹാ ആഹാഹാഹാ ഓഹോ ഓഹോ ഒഹോഹൊഹോ  പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം പൂന്തേനരുവീ...

Published by the catalogue editor. Rights remain with the original creators.