1971 · song 1

Kaadezhu Kadalezhu

Credits

Singer
P Jayachandran P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ് ആ കുളിരിൽ മുങ്ങി വരും അഴകിനു പ്രായം പതിനേഴ് (കാടേഴ്..) രണ്ടിലയും തിരിയും നുള്ളി വരുന്നവളേ മുത്തമിഴകമോ കേരളമോ നിന്നെ പെറ്റു വളർത്തിയ നാടേത് (കാടേഴ്..) പുള്ളിപൊന്മയിലാടും നാട് വള്ളുവർ പാടും നാട് ആവണിയവിട്ടവും മാട്ടുപ്പൊങ്കലും  ആരാധിക്കും നാട് ആ നാടീനാടയലൽ നാട്  നമ്മൾക്കെല്ലാമൊരു നാട് തൊഴിലാളികളുടെ കൊടിയുടെ കീഴിൽ തുടി കൊട്ടും നാട് കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ് ആ കുളിരിൽ മുങ്ങി വരും അഴകിനു പ്രായം പതിനേഴ്

Published by the catalogue editor. Rights remain with the original creators.