1971 · song 1

Ammayum Nee

From Navavadhu

Credits

Singer
PB Sreenivas
Lyricist
Vayalar
Composer
G Devarajan

Lyrics

അമ്മയും നീ അച്ഛനും നീ  ആദ്യം കണ്ട വെളിച്ചവും നീ  അറിവും നീ അഭയവും നീ  അമ്പാടി കൃഷ്ണാ ശ്രീകൃഷ്ണാ (അമ്മയും..)  വിളിക്കുമ്പോൾ ഞങ്ങൾക്കു കാണേണം  വിശക്കുമ്പോൾ ഞങ്ങൾക്കു ചോറുവേണം  അമ്മയുപേക്ഷിച്ച കുഞ്ഞുങ്ങൾ ഞങ്ങൾ അമ്മിഞ്ഞ കാണാത്ത കുഞ്ഞുങ്ങൾ - കുഞ്ഞുങ്ങൾ (അമ്മയും..)  മേലോട്ടു നോക്കിയാലാകാശം  താഴോട്ടു നോക്കിയാൽ തരിശുനിലം  താരാട്ടു പാടുവാനാളില്ല  താലോലമാട്ടുവാനാളില്ല - ആളില്ല (അമ്മയും.. )  ഉറങ്ങുമ്പോൾ കൂടെവന്നുറങ്ങേണം  കരയുമ്പോൾ ഞങ്ങൾക്കു പാലുവേണം അച്ഛനുപേക്ഷിച്ച കുഞ്ഞുങ്ങൾ  ആരോരുമില്ലത്ത പാവങ്ങൾ - പാവങ്ങൾ (അമ്മയും.. )

Published by the catalogue editor. Rights remain with the original creators.