1971 · song 5

Vinnilirunnurangunna

Credits

Singer
P Jayachandran
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ അന്ധനാര് ഇപ്പോൾ അന്ധനാര് അന്ധകാരപരപ്പിതിൽ അന്ധനാര് ലക്ഷ്യമേതുമറിയാത്ത ജീവിതത്തിൻ പാതയിൽ തപ്പിത്തടയുന്നു നിഴലുകൾ കത്തിജ്വലിക്കുന്നു കതിരവനെങ്കിലും നട്ടുച്ചയുമിന്നിവർക്ക് പാതിരാ - ഈ നട്ടുച്ചയുമിന്നിവർക്ക് പാതിരാ (വിണ്ണിലിരുന്നറുങ്ങുന്ന...) മായാമരീചികയിൽ മനസ്സിലെ ആശകളാൽ മാളിക കെട്ടുന്നു മാനവൻ കാലത്തിൻ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ കാണുന്നു മുന്നിൽ വെറും ശൂന്യത കാണുന്നു മുന്നിൽ വെറും ശൂന്യത (വിണ്ണിലിരുന്നറുങ്ങുന്ന...)

Published by the catalogue editor. Rights remain with the original creators.