1971 · song 4

Manassilunaroo

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

മനസ്സിലുണരൂ ഉഷസന്ധ്യയായ്  മായാമോഹിനീ സരസ്വതീ (2) നാകസദസ്സിലെ നവരത്നവീണയിൽ (2) നാദം തുളുമ്പുമീ നവരാത്രിയിൽ (മനസ്സിലുണരൂ...) നവനവ മോഹങ്ങൾ നർത്തനം ചെയ്യുന്ന നാദമനോഹര ലയരാവിൽ (2) നിൻ മന്ദഹാസമാം ബോധനിലാവിൽ (2) എൻ മനക്കണ്ണുകൾ വിടരട്ടെ (മനസ്സിലുണരൂ...) പുസ്തകരൂപത്തിൽ ആയുധ രൂപത്തിൽ പുണ്യവതീ നിന്നെ കൈതൊഴുന്നേൻ (2) അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് (2) അവിടുന്നടിയനിൽ നിറഞ്ഞാലും മനസ്സിലുണരൂ ഉഷസന്ധ്യയായ്  കനിവിൻ കാഞ്ചനക്കതിർമാല ചൊരിയൂ കലയുടെ വർണ്ണങ്ങൾ പകരൂ (2) കേളീകലയുടെ തരംഗമാലാ (2) മേളയില്ലെന്നെയും ലയിപ്പിക്കൂ (മനസ്സിലുണരൂ...)

Published by the catalogue editor. Rights remain with the original creators.