1971 · song 3

Kaali Bhadrakali

Credits

Singer
P Jayachandran P Leela Chorus
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹാമായേ മാരിയമ്മൻ തായേ   അമ്മൻ‌കുടമേന്തി ആടിയാടി വന്നേൻ പമ്പമേളം കൊട്ടി പാടിപാടി വന്നേൻ നിന്റെ പാദപങ്കജങ്ങൾ തേടി തേടി വന്നേൻ കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേൻ (കാളീ..) അറിയാതടിയങ്ങൾ ചെയ്യും പിഴകളെല്ലാം മറക്കൂ മാപ്പു തരൂ മായാഭഗവതിയേ നിന്റെ കോവിൽ നട തുറക്കാൻ ഓടിയോടീ വന്നേൻ ദാരികനെ നിഗ്രഹിച്ച ദേവതയേ കനിയൂ (കാളീ...) ഭക്ത രക്ഷക നീ ശക്തിരൂപിണി നീ കരളിൽ തിരയടിക്കും കരുണാസാഗരം നീ നിന്റെ ദീപമാല കാണാൻ നോമ്പു നോറ്റു വന്നേൻ കൂട്ടു ചേർന്നു കുടവുമായി കുമ്മി പാടി വന്നേൻ (കാളീ...)

Published by the catalogue editor. Rights remain with the original creators.