1971 · song 2

Govardhana Giri

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഗോവർദ്ധനഗിരി കൈയിലുയർത്തിയ ഗോപകുമാരൻ വരുമോ തോഴി (2) കാളിയമർദ്ദന നർത്തനമാടിയ കമനീയാംഗൻ വരുമോ തോഴി (ഗോവർധന..) സാഗരചുംബനമേറ്റു തളർന്നു (2) സന്ധ്യ നഭസ്സിൽ മാഞ്ഞു കഴിഞ്ഞു നീലനിലാവിൻ നിറമാലയുമായ്‌ (2) നിർമ്മല യാമിനി വന്നു കഴിഞ്ഞു (ഗോവർധന..) പാലും വെണ്ണയും പഴകും മുൻപെ (2) പങ്കജനേത്രൻ വരുമോ തോഴി ചിന്താമലരുകൾ മുള്ളുകളായി (2) നൊന്തുഴലുന്നു മാമക ഹൃദയം (ഗോവർധന..)

Published by the catalogue editor. Rights remain with the original creators.