1971 · song 1

Asoka Poornima

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

അശോകപൂർണ്ണിമ വിടരും വാനം അനുഭൂതികൾ തൻ രജനീയാമം അലയുകയായെൻ അനുരാഗ കൽപന ആകാശത്താമര തേടി (അശോക...) പ്രസാദ കളഭം വാരിത്തൂവും പ്രകാശ ചന്ദ്രിക പോൽ ചിരി തൂകി ഒരു സ്വപ്നത്തിൻ പനിനീർ കാറ്റിൽ ഒഴുകി വരുന്നവളേ ഒരു പൂവിതൾ തരുമോ തിരുമധുരം തരുമോ (അശോക...) വിഷാദവിപിനം വാടിക്കരിയാൻ വികാരമന്ദിര വാടി തളിർക്കാൻ ഒരു മോഹത്തിൻ ഋതുകന്യകയായ്‌ പിറവിയെടുത്തവളേ ഒരു തേന്മൊഴി തരുമോ തിരുവായ്‌ മൊഴി തരുമോ (അശോക...)

Published by the catalogue editor. Rights remain with the original creators.