1971 · song 1

Neelathaamarapoove

From Manpeda

Credits

Singer
Raveendran
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

നീലത്താമരപ്പൂവേ നിന്നെ നിറകണ്ണുകളാൽ കണ്ടു ഞാൻ അരുണോദയത്തിൻ അന്തപ്പുരത്തിൽ അനഘ സ്വപ്നപ്രഭയിൽ  (നീല...) ഒരു മഞ്ഞുതുള്ളിയായ് നിൻ പത്മതീർഥത്തിൽ അലിയുവാൻ എൻ ജീവനാഗ്രഹിച്ചു ഒരു സൂര്യരശ്മിയായ് നിൻ കവിൾത്തേനിതൾ തഴുകുവാനെൻ ജീവനാഗ്രഹിച്ചു  (നീല..) എന്തിനെന്നോർക്കാതെയെന്നെയറിയാതെ എൻ സ്വപ്നരംഗമണിഞ്ഞൊരുങ്ങി എങ്ങെന്നറിയാതെയെത്തിപ്പിടിക്കുവാൻ എന്റെ സങ്കല്പം പറന്നു നീങ്ങി  (നീല....)

Published by the catalogue editor. Rights remain with the original creators.