1971 · song 4

Kizhakke Malayile

Credits

Singer
AM Raja B Vasantha
Lyricist
Vayalar
Composer
MS Baburaj

Lyrics

കിഴക്കേ മലയിലെ വെണ്ണിലാവൊരു  കൃസ്ത്യാനിപ്പെണ്ണ് കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ  കൃസ്ത്യാനിപ്പെണ്ണ് (കിഴക്കേ..) അവള്‍ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയില്‍ ആയിരം സ്വര്‍ണ്ണക്കരകള്‍ അഹഹാ....അഹഹാ.... ആ..  അവള്‍ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയില്‍ ആയിരം സ്വര്‍ണ്ണക്കരകള്‍ അവളുടെ നീലാഞ്ജനമണിയറയില്‍ ആയിരം വെള്ളിത്തിരികള്‍ കെടുത്തട്ടേ നിന്റെ കിടക്കറ വിളക്കുഞാന്‍ കെടുത്തട്ടേ മടിയില്‍ കിടത്തട്ടേ (കിഴക്കേ..) അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍ ആയിരം ശോശന്നപ്പൂക്കള്‍ അഹഹാ....അഹഹാ... ആ.... അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍ ആയിരം ശോശന്നപ്പൂക്കള്‍ അവളുടെ മൃദുമെയ്യിലാപാദചൂഡം ആയിരമചുംബിത കലകള്‍ പുണരട്ടേ നിന്റെ ലജ്ജയെ ഞാനൊന്നു പുണരട്ടേ മാറില്‍ പടര്‍ത്തട്ടേ കിഴക്കേ..)

Published by the catalogue editor. Rights remain with the original creators.