1971 · song 3

Karppoora Nakshathradeepam

Credits

Singer
S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

കർപ്പൂരനക്ഷത്ര ദീപം കൊളുത്തും കാവൽ മാലാഖമാരേ ഇരുളോടിരുൾ മൂടും ഈ വഴിത്താരയിൽ ഒരു തിരിനാളമെറിഞ്ഞു തരൂ (കർപ്പൂര..) വിണ്ണിൻ വെളിച്ചമീ മണ്ണിൽ വീണിട്ട് രണ്ടായിരത്തോളമാണ്ടുകളായ് ഈ ഉഷ്ണമേഖലയിൽ ഈ നിശ്ശബ്ദതയിൽ വിടരും മുൻപേ മോഹപുഷ്പങ്ങൾ കൊഴിയുകയാണല്ലോ വാടിക്കൊഴിയുകയാണല്ലോ (കർപ്പൂര..) വിണ്ണിൻ കൈകളീ കണ്ണീർ തുടച്ചിട്ട് രണ്ടായിരത്തോളമാണ്ടുകളായ് ഈ നിത്യ ശൂന്യതയിൽ ഈ ഏകാന്തതയിൽ നിറയും മുൻപേ പാനപാത്രങ്ങൾ തകരുകയാണല്ലോ പൊട്ടി- ത്തകരുകയാണല്ലോ (കർപ്പൂര...)

Published by the catalogue editor. Rights remain with the original creators.