1971 · song 5

Sooryanennoru Nakshathram

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

സൂര്യനെന്നൊരു നക്ഷത്രം  ഭൂമിയെന്നൊരു ഗോളം  ഗോളത്തിൽ സ്വന്തം നിഴലിനെപ്പോലും  സ്നേഹിച്ചു വഞ്ചിക്കും മനുഷ്യൻ - പാവം മനുഷ്യൻ  പാവം മനുഷ്യൻ  പകലും രാവും മാറിവരാനായ്‌  പതിവായ്‌ കറങ്ങുന്നു ഭൂമി  പലകാലങ്ങൾ മാറിവരാനായ്‌  പകലോനെ ചുറ്റുന്നു ഭൂമി  മാറുന്നു സർവ്വവും എന്നറിഞ്ഞാലും  മാറാത്തവനേ മനുഷ്യൻ - പാവം മനുഷ്യൻ  പാവം മനുഷ്യൻ  (സൂര്യനെന്നൊരു ...)  അടുക്കാൻ മോഹം അണയ്ക്കാൻ മോഹം  അടുത്താലകലാൻ ദാഹം  ഋതുഭേദങ്ങൾ ഹൃദയച്ചുമരിൽ  എഴുതുന്നു മായ്ക്കുന്നു കഥകൾ  തേടുന്ന കനകം മായമായാലും  തേടുന്നവനേ മനുഷ്യൻ - പാവം മനുഷ്യൻ  പാവം മനുഷ്യൻ  (സൂര്യനെന്നൊരു ...)

Published by the catalogue editor. Rights remain with the original creators.