1971 · song 2

Kilukile Chirikkum

Credits

Singer
LR Eeswari
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ എന്റെ കിന്നരഗായകൻ വരുമല്ലോ സംഗീതം ചൊരിയുമെൻ കിളിമകളേ - എന്റെ ശൃംഗാരഗന്ധർവൻ  വരുമല്ലോ (കിലുകിലെ..) മാണിക്യമലർമഞ്ചം വിരിക്കും - ഞാനെൻ മന്മഥരൂപനെ ഒരുക്കും അതിഥികളേങ്ങാനും വന്നാൽ - അവൻ അണിയറയിൽ പോയൊളിക്കും (കിലുകിലെ..) വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ മാനസനാഥനെ വിളിക്കും മണിയറ വാതിൽ തുറക്കും - തെന്നൽ മലർവനിയിൽ പോയൊളിക്കും (കിലുകിലെ...)

Published by the catalogue editor. Rights remain with the original creators.