1971 · song 6
Prapancha Chethana
Credits
- Singer
-
S Janaki
- Lyricist
-
Sreekumaran Thampi
- Composer
-
MS Baburaj
Lyrics
പ്രപഞ്ച ചേതന വിടരുന്നു
പ്രദോഷമഞ്ജലി തൂവുന്നു
അനന്തമേ..അദ്വൈതമേ
നമോ നമ...നമോ നമ
(പ്രപഞ്ച)
ഇരവും പകലും നിഴലും നിലാവും
ഈശ്വര ചൈതന്യമേള (2)
താരാപഥവും താരണിവനവും(2)
ഈ രംഗതോരണമാല
(പ്രപഞ്ച..)
വായുവും വഹ്നിയും വരുണനും ഋതുവും
വാനവും ഭൂമിയും നീയേ (2)
കാലവും ഗാനവും രാഗവും താളവൂം(2)
ഒാംകാരനാദവും നീയേ
(പ്രപഞ്ച..)
Published by the catalogue editor. Rights remain with the original creators.