1971 · song 5

Thinkaleppole Chirikkunna

Credits

Singer
P Leela
Lyricist
Sreekumaran Thampi
Composer
Pukazhenthi

Lyrics

തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ തിന്മകൾ ചെയ്യരുതേ കഷ്ടതയാൽ കരൾ നൊന്തു പോയാലും കള്ളം പറയരുതേ (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ മിന്നുന്നതെല്ലാം പൊന്നല്ലാ തെന്നുന്നതെല്ലാം ചെളിയല്ല വെളിച്ചമെല്ലാം തീയല്ലാ വെളുത്തതൊക്കെ പാലല്ല (തിങ്കളെ...) തിന്മകൾ ചെയ്യരുതേ കള്ളം പറയരുതേ

Published by the catalogue editor. Rights remain with the original creators.