1971 · song 2

Kochilam Kaatte

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
Pukazhenthi

Lyrics

കൊച്ചിളംകാറ്റേ കളമൊഴിക്കാറ്റേ കൊച്ചുപെങ്ങളെ കണ്ടോ  പിച്ചകപ്പൂവുകള്‍ നുള്ളി നടക്കുമ്പോള്‍  കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ - മണ്ണില്‍  കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ (കൊച്ചിളം..) ചിത്രശലഭം പോലിരിക്കും - അവള്‍  ചിലങ്ക കിലുങ്ങുംപോല്‍ ചിരിക്കും (2) അഴകിന്റെ വസന്തം എന്നോമന  അണ്ണന്റെ സുകൃതമാം കുഞ്ഞോമന (കൊച്ചിളം..) പൊന്‍മണി മാലകളില്ലാ - മെയ്യില്‍  പുത്തനുടുപ്പുകളില്ല (2) അമ്മയില്ലാത്തൊരു മാന്‍കുട്ടി പോലെ  അലയുകയാണവളെങ്ങോ (കൊച്ചിളം..)

Published by the catalogue editor. Rights remain with the original creators.