Karinizhal poster

1971 · song 5

Vennakallu Kondalla

From Karinizhal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

വെണ്ണക്കല്ലു കൊണ്ടല്ലാ  വെള്ളിനിലാവു കൊണ്ടല്ലാ  സൌന്ദര്യദേവതേ നിന്നെ നിര്‍മ്മിച്ചത്  സൌഗന്ധികങ്ങള്‍ കൊണ്ടല്ലാ (വെണ്ണ..) രാസക്രീഡയിൽ കാമുകർ ചൂടും രോമാഞ്ചം കൊണ്ട് കരുപ്പിടിച്ചു  പ്രേമമെന്ന വികാരമുരുക്കി  കാമദേവന്‍ മെനഞ്ഞെടുത്തു - നിന്നെ  മെനഞ്ഞെടുത്തു  ആ ...ആ ...ആ ....(വെണ്ണ..) നാഗപഞ്ചമി രാത്രിയില്‍ വിടരും  നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു  ഈ മനോജ്ഞ ലതാസദനത്തിന്‍ പൂമുഖങ്ങള്‍ നിനക്കു തന്നു  ഭൂമി നിനക്കു തന്നു  ആ ...ആ ...ആ ... (വെണ്ണ..)

Published by the catalogue editor. Rights remain with the original creators.