Karinizhal poster

1971 · song 3

Nirakudam Thulumbi

From Karinizhal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

നിറകുടം തുളുമ്പീ നിന്റെ തിരുമുഖം തിളങ്ങീ നിലാവേ നിലാവേ നീയൊരു ഗോപസ്ത്രീ (നിറകുടം..) കവികൾ മേഘങ്ങളാക്കി വർണ്ണിക്കുമീ കണങ്കാൽ മൂടും മുടിയിൽ - നിന്റെ മുടിയിൽ സുസ്മേരവദനേ ചൂടിച്ചതാരീ സിന്ദൂരപുഷ്പങ്ങൾ നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ നിന്നെ സ്നേഹിച്ച കാർവർണ്ണനോ (നിറകുടം..) മനസ്സിൽ പൂവമ്പിൻ തേൻമുള്ളു കൊള്ളുമീ മധുമാസത്തിൻ കുടിലിൽ - വള്ളിക്കുടിലിൽ അംഗങ്ങൾ മുഴുവൻ ചാർത്തിച്ചതാരീ ശൃംഗാര ചിത്രങ്ങൾ നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ നിന്നെ സ്നേഹിച്ച കാർവർണ്ണനോ (നിറകുടം..)

Published by the catalogue editor. Rights remain with the original creators.