1971 · song 6
Priyathozhi
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
പ്രിയതോഴീ കളിത്തോഴീ നിൻ
പ്രേമനികുഞ്ജം എനിക്കല്ലേ -
എനിക്കല്ലേ
(പ്രിയ...)
കാവിൽ കാർത്തിക ഉത്സവമായി
കാണാൻ കൊതിയായി
ആപാദചൂഡം രോമാഞ്ചവുമായ്
വാരിപ്പുണരാൻ കൊതിയായി - വന്നു
വാരിപ്പുണരാൻ കൊതിയായി
(പ്രിയ...)
ഏഴിലംപാലതൻ പന്തലിൻ കീഴിൽ
ഏകാന്ത രാത്രികളിൽ
സ്നേഹാർദ്രയാം നിൻ പൂമടി മെത്തയിൽ
ദാഹിച്ചുറങ്ങാൻ കൊതിയായി - ഒന്നു
ദാഹിച്ചുറങ്ങാൻ കൊതിയായി
(പ്രിയ...)
Published by the catalogue editor. Rights remain with the original creators.