1971 · song 1

Chinnum venthaarathin

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Laxmikant Pyarelal

Lyrics

ചിന്നും വെൺതാരത്തിൻ ആനന്ദവേള എങ്ങും മലർശരൻ ആടുന്ന വേള (2) ആശാസുന്ദര കൽപനാസ്വപ്നം ജീവിതയാത്ര (ചിന്നും..) പ്രേമലീലയിൽ നമ്മൾ കൊച്ചു- മായാഗൃഹമൊന്നുണ്ടാക്കി പ്രേമലീലയിൽ നമ്മൾ ഓ..ഓ...ഓ.. പ്രേമലീലയിൽ നമ്മൾ കൊച്ചു മായാഗൃഹമൊന്നുണ്ടാക്കി കളിയാടാനിരുന്നു സഖി കിനാവിന്റെ ലോകത്തിൽ മധുരാശ തൂകുന്ന കോമളവേള എങ്ങും മലർശരൻ ആടുന്ന വേള (ചിന്നും..) ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ ജീവിതാനന്ദധാരാ  ഓ ഓ ഓ.. ജീവിതാനന്ദധാര എന്‍ രാഗമേ നല്‍കൂ നീ സ്നേഹത്തിന്‍ കുളിര്‍മാരി നീ - ഹേ മാനമേ നല്‍കൂ നീ നയനങ്ങള്‍ തേടും നിന്‍ ദര്‍ശനവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും..) ചൊരിയും പുഷ്പപരാഗത്താല്‍ ഈ ആശാവനം നിറയുന്നൂ ചൊരിയും പുഷ്പപരാഗത്താല്‍ ഓ ഓ ഓ.. ചൊരിയും പുഷ്പപരാഗത്താല്‍ ഈ ആശാവനം നിറയുന്നൂ നാനാസുഖസ്വപ്നത്തിന്‍ വസന്തം മനം കാണുന്നൂ മധുകാലലീല നമ്മള്‍ക്കുള്ളില്‍ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും..)

Published by the catalogue editor. Rights remain with the original creators.