1971 · song 2

Aaro Aaro Aaraamabhoomiyil

Credits

Singer
S Janaki
Lyricist
Dr Pavithran
Composer
AT Ummer

Lyrics

ആരോ ആരാരോ..... ആരോ ആരോ ആരാമഭൂമിയില്‍ ആദ്യത്തെ കനിതേടി വന്നവനാരോ (2) (ആരോ...) ഏതോ രാഗവികാരം ഏതോ ഭാവവിലാസം രൂപം കൊടുത്തൊരീ തേന്‍കനി തേടി ഈവഴി വന്നവനാരോ - ഈവഴി വന്നവനാരോ (ആരോ...) കാലത്തിന്‍ കണ്ണുനീര്‍ വീണുനനഞ്ഞൊരീ പൂവന സീമയില്‍ നില്‍ക്കുമ്പോള്‍ പാദങ്ങള്‍ പതറുന്നു മോഹങ്ങളുലയുന്നു പറയൂ പറയൂ നീയാരോ യാത്രക്കാരാ നീയാരോ  ആരോ ആരോ ആരാമഭൂമിയില്‍ ആദ്യത്തെ കനിതേടി വന്നവനാരോ (2)

Published by the catalogue editor. Rights remain with the original creators.