1971 · song 1

Aarude Manassile

Credits

Singer
P Leela
Lyricist
OV Usha
Composer
G Devarajan

Lyrics

ആരുടെ മനസ്സിലെ ഗാനമായീ ഞാന്‍ ഏതൊരു ഹൃദയത്തിന്‍ ധ്യാനമായി - ധ്യാനമായി (ആരുടെ.. ) ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍ നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയി  ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ പീലി നിവര്‍ത്തിനില്‍ക്കും മയൂരമായി - മയൂരമായി  (ആരുടെ.. ) ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി മദകരമധുമയഗന്ധമായി  ചന്ദനക്കാട്ടിലെയേതല്ലിമലര്‍ക്കാവില്‍ ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി  (ആരുടെ.. )

Published by the catalogue editor. Rights remain with the original creators.