Gangasangamam poster

1971 · song 4

Ushasse

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഉഷസ്സേ ഉഷസ്സേ ഉദിക്കൂ വേഗമുദിക്കൂ മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ.. ) മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍ മുറിഞ്ഞിട്ടുണ്ടാവാം - പാദം മുറിഞ്ഞിട്ടുണ്ടാവാം മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ മധുവിധുമണിയറ അലങ്കരിക്കൂ കിളിര്‍ത്തുവല്ലോ - കിനാക്കള്‍ കിളിര്‍ത്തുവല്ലോ (ഉഷസ്സേ.. ) തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍ തളര്‍ന്നിട്ടുണ്ടാവാം ആ മെയ് തളര്‍ന്നിട്ടുണ്ടാവാം മന്ദഹാസംകൊണ്ടതു നീ പൊതിയൂ മകരന്ദചഷകങ്ങൾ നിറച്ചുവെയ്ക്കൂ തളിര്‍ത്തുവല്ലോ - വികാരം  തളിര്‍ത്തുവല്ലോ (ഉഷസ്സേ.. )

Published by the catalogue editor. Rights remain with the original creators.