Gangasangamam poster

1971 · song 3

Munthirikkudilil

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

മുന്തിരിക്കുടിലിൽ മുത്തു നിരത്തും മംഞ്ജുളാംഗീ മുന്നിൽ നിൽക്കുമീ ഇടയനു നൽകുമോ മുഖശ്രീ സിന്ദൂരം - നിന്റെ  മുഖശ്രീ സിന്ദൂരം (മുന്തിരി..) കുന്നിൻ മുകളിൽ വനദേവതമാർ കുന്തിരിയ്ക്കം പുകയ്ക്കും രാത്രികളിൽ വിടരും ലജ്ജയിൽ നിറച്ചു നീ തരുമോ വികാര മധുപാത്രം  വികാര മധുപാത്രം (മുന്തിരി..) ചന്ദ്രക്കലയുടെ നഖലാളനത്താൽ മുന്തിരിങ്ങ തുടുക്കും രാത്രികളിൽ ഒരു ചുംബനത്തിൽ പൊതിഞ്ഞു നീ തരുമോ ഒരിക്കൽ നിൻ പ്രേമം  ഒരിക്കൽ നിൻ പ്രേമം (മുന്തിരി..)

Published by the catalogue editor. Rights remain with the original creators.